അശ്വിൻ നന്പർ 1
Thursday, March 2, 2023 12:55 AM IST
ദുബായ്: ഐസിസി ടെസ്റ്റ് ബൗളർമാരുടെ ലോകറാങ്കിംഗിൽ ഇന്ത്യയുടെ ആർ. അശ്വിൻ ഒന്നാം സ്ഥാനത്ത്.
ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സണിനെ പിന്തള്ളിയാണ് അശ്വിൻ ഒന്നാമതെത്തിയത്. നാൽപ്പതുകാരനായ ആൻഡേഴ്സണ് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായംകൂടിയ ബൗളർ എന്ന നേട്ടം കഴിഞ്ഞ മാസം അവസാനം കൈവരിച്ചിരുന്നു.
എന്നാൽ, ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റിൽ മൂന്നു വിക്കറ്റ് നേടാൻ മാത്രമേ ആൻഡേഴ്സണിനു കഴിഞ്ഞുള്ളൂ. അതോടെയാണ് ആൻഡേഴ്സണ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയത്.
864 റേറ്റിംഗ് പോയിന്റാണ് അശ്വിനുള്ളത്. ആൻഡേഴ്സണിന് 859ഉം. ജസ്പ്രീത് ബുംറ, പാക്കിസ്ഥാന്റെ ഷഹീൻ അഫ്രീദി എന്നിവർ നാലും അഞ്ചും സ്ഥാനത്തേക്ക് ഉയർന്നു. ടെസ്റ്റ് ഓൾ റൗണ്ടർമാരിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് ഒന്നാം സ്ഥാനത്ത്.