ചെന്പടയോട്ടം
Friday, February 24, 2023 11:34 PM IST
കൊച്ചി: പ്രൈം വോളിബോൾ 2023 സീസണിന്റെ കൊച്ചി എഡിഷന് കാലിക്കട്ട് ഹീറോസിന്റെ ചുവപ്പൻ ജയത്തോടെ തുടക്കം. ചെന്നൈ ബ്ലിറ്റ്സിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്ക് ചെന്പട കീഴടക്കി. സ്കോർ: 13-15, 15-8, 15-14, 15-13, 8-15.
സീസണിൽ കാലിക്കട്ട് ഹീറോസിന്റെ നാലാം ജയമാണ്. ഇതോടെ അഞ്ച് മത്സരങ്ങളിൽനിന്ന് എട്ട് പോയിന്റുമായി കാലിക്കട്ട് മൂന്നാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽനിന്ന് ഒന്പത് പോയിന്റുമായി അഹമ്മദാബാദ് ഡിഫെൻഡേഴ്സും എട്ട് പോയിന്റുമായി കോൽക്കത്ത തണ്ടർബോൾട്സുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
ഇന്നു നടക്കുന്ന നാട്ടങ്കത്തിൽ കാലിക്കട്ട് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും തമ്മിൽ ഏറ്റുമുട്ടും. കൊച്ചിക്ക് ഇതുവരെ ഒരു ജയം നേടാൻ സാധിച്ചിട്ടില്ല.