ഇതു ചരിത്രം; ദക്ഷിണാഫ്രിക്ക ഫൈനലിൽ
Friday, February 24, 2023 11:33 PM IST
കേപ് ടൗണ്‍: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഫൈനലിൽ. ചരിത്രത്തിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ പ്രവേശിക്കുന്നത്. സെമിയിൽ ഇംഗ്ലണ്ടിനെ ആറ് റണ്‍സിനു കീഴടക്കിയാണ് ദക്ഷിണാഫ്രിക്കയുടെ ചരിത്രനേട്ടം.
സ്കോർ: ദക്ഷിണാഫ്രിക്ക 164/4 (20), ഇംഗ്ലണ്ട് 158/8 (20). 55 പന്തിൽ 68 റൺസ് നേടിയ ദക്ഷിണാഫ്രിക്കയുടെ തസ്മിൻ ബ്രിറ്റ്സ് ആണ് പ്ലെയർ ഓഫ് ദ മാച്ച്.
നാളെ നടക്കുന്ന ഫൈനലിൽ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക നേരിടും. തുടർച്ചയായ ഏഴാം തവണയാണ് ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിക്കുന്നത്.