അന്തര്‍സര്‍വകലാശാല വനിതാ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: എംജി ജേതാക്കള്‍
Monday, February 20, 2023 1:36 AM IST
കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നടന്ന അന്തര്‍സര്‍വകലാശാല ദക്ഷിണമേഖലാ വനിതാ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ എംജി സര്‍വകാലശാല ജേതാക്കളായി. പെരിയാര്‍, കാലിക്കട്ട്, ഭാരതിയാര്‍ സര്‍വകലാശാലകള്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍. നാല് ടീമുകളും ചൊവ്വാഴ്ച തേവര കോളജിൽ നടക്കുന്ന അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി.
സമാപന സമ്മേളനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. മുന്‍ മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേശ് നടേശന്, ഇസാഫ് ബാങ്ക് ഡയറക്ടര്‍ ഡോ. വി.എ. ജോസഫ്, ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, തേവര കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസ് ജോണ്‍, റവ. ഡോ. സെബാസ്റ്റ്യന്‍ ജോണ്‍, ഡോ. കെ.എ. രാജു, ഡോ. സന്ദീപ് സണ്ണി എന്നിവര്‍ പ്രസംഗിച്ചു.