കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ എ​വേ പോ​രാ​ട്ട​ത്തി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നോ​ട് 2-1ന് ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി തോ​റ്റു. ദി​മി​ത്രി​യോ​സ് ഡ​യ​മാ​ന്‍റ​കോ​സി​ന്‍റെ (16') ഗോ​ളി​ൽ മു​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തോ​ൽ​വി.

കാ​റ​ൽ മ​ക്ഹൂ​ഗി​ന്‍റെ (23', 71') വ​ക​യാ​യി​രു​ന്നു ബ​ഗാ​ന്‍റെ ര​ണ്ട് ഗോ​ളും. 64-ാം മി​നി​റ്റി​ൽ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡി​ലൂ​ടെ കെ.​പി. രാ​ഹു​ൽ പു​റ​ത്ത് പോ​യ​ത് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അം​ഗ​ബ​ല കു​റ​യ്ക്കു​ക​യും താ​ളം തെ​റ്റി​ക്കു​ക​യും ചെ​യ്തു.

തോ​ൽ​വി​യോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തു​നി​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് വീ​ണു. ആ​റാം സ്ഥാ​ന​ത്താ​യി​രു​ന്ന എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. ജ​യ​ത്തോ​ടെ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നും പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചു. ബ്ലാ​സ്റ്റേ​ഴ്സ് പ്ലേ ​ഓ​ഫി​ൽ നേ​ര​ത്തേ ഇ​ടം​പി​ടി​ച്ച​താ​ണ്.


ഐ​​എ​​സ്എ​​ൽ പോ​​യി​​ന്‍റ്

ടീം, ​​മ​​ത്സ​​രം, ജ​​യം, സ​​മ​​നി​​ല, തോ​​ൽ​​വി, പോ​​യി​​ന്‍റ് ക്രമത്തിൽ

മും​​ബൈ 19 14 4 1 46
ഹൈ​​ദ​​രാ​​ബാ​​ദ് 19 12 3 4 39
എ​​ടി​​കെ ബ​​ഗാ​​ൻ 19 9 4 6 31
ബം​​ഗ​​ളൂ​​രു 19 10 1 8 31
ബ്ലാ​​സ്റ്റേ​​ഴ്സ് 19 10 1 8 31
ഒഡീഷ 19 9 3 7 30
ഗോവ 19 8 3 8 27
ചെ​​ന്നൈ​​യി​​ൻ 19 6 6 7 24
ജം​​ഷ​​ഡ്പു​​ർ 19 4 4 11 16
ഈ​​സ്റ്റ് ബം​​ഗാ​​ൾ 18 5 1 12 16
നോ​​ർ​​ത്ത് ഈ​​സ്റ്റ് 19 1 2 16 5