വെസ്റ്റ് ഇൻഡീസിന് ഇന്നിംഗ്സ് വിജയം
Tuesday, February 14, 2023 10:59 PM IST
ബുലാവായോ: സിംബാബ് വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് ഇന്നിംഗ്സ് വിജയം. മത്സരത്തിലാകെ 13 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ഗുഡകേശ് മോട്ടിയാണ് വിൻഡീസിന്റെ വിജയശില്പി. രണ്ടു മത്സര പരന്പര സന്ദർശകർ 1-0ന് സ്വന്തമാക്കി.