ഗോകുലജയം
Monday, January 30, 2023 2:47 AM IST
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്ക് 2022-23 സീസണിലെ ഏഴാംജയം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ ഗോകുലം കേരള 1-0ന് കെൻക്രയെ തോൽപ്പിച്ചു. സെർജിയൊ മെൻഡിയാണ് (21’) ഗോകുലത്തിന്റെ ഗോൾ സ്വന്തമാക്കിയത്. 56-ാം മിനിറ്റിൽ രാഹുൽ രാജു ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ഗോകുലം 10 പേരായി ചുരുങ്ങിയിരുന്നു. ഇതോടെ 13 മത്സരങ്ങളിൽനിന്ന് 24 പോയിന്റുമായി ഗോകുലം മൂന്നാം സ്ഥാനത്തെത്തി.