അപരാജിത മുംബൈ
Saturday, January 28, 2023 1:10 AM IST
ജംഷഡ്പുർ: ഐഎസ്എൽ ഫുട്ബോളിൽ അപരാജിത കുതിപ്പു തുടർന്ന് മുംബൈ സിറ്റി. എവേ പോരാട്ടത്തിൽ മുംബൈ സിറ്റി 2-1ന് ജംഷഡ്പുരിനെ തോൽപ്പിച്ചു. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു മുംബൈയുടെ ജയം. ജംഷഡ്പുരിനായി ബോറിസ് സിംഗ് (63’) ആദ്യ ഗോൾ സ്വന്തമാക്കി. എന്നാൽ, ഛാങ്തെ (80’), വിക്രം സിംഗ് (86’) എന്നിവരുടെ ഗോളിൽ മുംബൈ ജയം പിടിച്ചെടുത്തു.
ലീഗിൽ 16 മത്സരങ്ങളിൽ 42 പോയിന്റുമായി മുംബൈ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു. 15 മത്സരങ്ങളിൽ 35 പോയിന്റുള്ള ഹൈദരാബാദാണ് രണ്ടാം സ്ഥാനത്ത്. എഫ്സി ഗോവ (26), കേരള ബ്ലാസ്റ്റേഴ്സ് (25) എന്നീ ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.