ചെന്പട വീണു
Monday, January 16, 2023 12:59 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനു ഞെട്ടിക്കുന്ന തോൽവി. എവേ പോരാട്ടത്തിൽ ബ്രൈറ്റനാണു ലിവർപൂളിനെ തകർത്തത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബ്രൈറ്റന്റെ ജയം. സോളി മാർച്ച് (46’, 53’) ബ്രൈറ്റനായി ഇരട്ടഗോൾ സ്വന്തമാക്കി. ഡാനി വാൽബീക്കിന്റെ (81-ാം മിനിറ്റ്) വകയായിരുന്നു ബ്രൈറ്റന്റെ മൂന്നാം ഗോൾ. പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. 1961 ജനുവരിക്കുശേഷം ആദ്യമായാണ് ബ്രൈറ്റൻ പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരേ ഹോം മൈതാനത്തു ജയിക്കുന്നത്.
മറ്റു മത്സരങ്ങളിൽ സതാംപ്ടണ് 2-1ന് എവർട്ടണെ പരാജയപ്പെടുത്തി. ജയിംസ് വാർഡ് പ്രൗസ് സതാംപ്ടണായി ഇരട്ടഗോൾ നേടി. നോട്ടിംഗ്ഹാം ഫോറസ്റ്റ് 2-0ന് ലെസ്റ്റർ സിറ്റിയെ കീഴടക്കി. വൂൾവ്സ് 1-0ന് വെസ്റ്റ്ഹാം യുണൈറ്റഡിനെയും ബ്രെന്റ്ഫോഡ് 2-0ന് ബോണ്മൗത്തിനെയും തോൽപ്പിച്ചു.