സ്ത്രീസമത്വം: അഫ്ഗാനെതിരായ പരന്പര ഓസീസ് ഉപേക്ഷിച്ചു
Friday, January 13, 2023 12:22 AM IST
സിഡ്നി: അഫ്ഗാനിസ്ഥാനെതിരേ മാർച്ചിൽ നടക്കേണ്ട ഏകദിന ക്രിക്കറ്റ് പരന്പര ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) ഉപേക്ഷിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ സ്ത്രീകളുടെ അവകാശത്തിനെതിരേ കൂടുതൽ കടന്നുകയറ്റം നടത്തുന്ന പശ്ചാത്തലത്തിലാണിത്.
താലിബാന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കഴിഞ്ഞ മാസം സ്ത്രീകൾ സർവകലാശാലകളിൽ ചേരുന്നത് വിലക്കിയിരുന്നു. മാർച്ച് മുതൽ പെണ്‍കുട്ടികളെ ഹൈസ്കൂളിൽനിന്നും വിലക്കി. പാർക്കുകളിൽനിന്നും ജിമ്മുകളിൽനിന്നും സ്ത്രീകളെ ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് ഏകദിനങ്ങളായിരുന്നു പരന്പരയിൽ ഉണ്ടായിരുന്നത്.