ദു​​ബാ​​യ്: ഇ​​ന്ത്യ​​ൻ വ​​നി​​താ ടെ​​ന്നീ​​സ് സൂ​​പ്പ​​ർ താ​​രം സാ​​നി​​യ മി​​ർ​​സ അ​​ടു​​ത്ത മാ​​സം ന​​ട​​ക്കു​​ന്ന ദു​​ബാ​​യ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പോ​​ടെ കോ​​ർ​​ട്ടി​​നോ​​ട് വി​​ട​​പ​​റ​​യും. ദു​​ബാ​​യ് ടെ​​ന്നീ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പോ​​ടെ റി​​ട്ട​​യ​​ർ ചെ​​യ്യു​​മെ​​ന്ന് സാ​​നി​​യ​​യാ​​ണ് അ​​റി​​യി​​ച്ച​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം സാ​​നി​​യ വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​നം അ​​റി​​യി​​ച്ചി​​രു​​ന്നു.


ഈ ​​മാ​​സം 16ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ൽ സാ​​നി​​യ മി​​ർ​​സ ക​​ളി​​ക്കു​​ന്നു​​ണ്ട്. ആ​​റ് ഗ്രാ​​ൻ​​സ്‌​ലാം ​ഡ​​ബി​​ൾ​​സ് കി​​രീ​​ടം നേ​​ടി​​യ സാ​​നി​​യ​​യു​​ടെ അ​​വ​​സാ​​ന ഗ്ലാ​​ൻ​​സ്‌​ലാം ​പോ​​രാ​​ട്ട​​മാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍.