അടി, തിരിച്ചടി ; ദ​ക്ഷി​ണാ​ഫ്രി​ക്കക്കെതിരേ ര​ണ്ടാം ട്വ​ന്‍റി-20യിൽ ഇന്ത്യക്ക് 16 റ​ണ്‍​സ് ജയം
അടി, തിരിച്ചടി ; ദ​ക്ഷി​ണാ​ഫ്രി​ക്കക്കെതിരേ ര​ണ്ടാം ട്വ​ന്‍റി-20യിൽ ഇന്ത്യക്ക് 16 റ​ണ്‍​സ് ജയം
Monday, October 3, 2022 2:13 AM IST
ഗോ​ഹ​ട്ടി: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കാ​തെ​പോ​യ റ​ണ്ണൊ​ഴു​ക്ക് ഗോ​ഹ​ട്ടി​യി​ൽ പ്ര​ള​യ​മാ​യെ​ത്തി. ഒ​രു സെ​ഞ്ചു​റി​യും മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി​യും പി​റ​ന്ന, ര​ണ്ട് ടീ​മും 220 ക​ട​ന്ന മ​ത്സ​ര​മാ​യി​രു​ന്നു ഇ​ന്ത്യ x ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റ്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 237 റ​ണ്‍​സ് നേ​ടി. അ​തേ നാ​ണ​യ​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 221 റ​ണ്‍​സ് തി​രി​ച്ച​ടി​ച്ചു. 458 റ​ണ്‍​സ് പി​റ​ന്ന മ​ത്സ​ര​ത്തി​ൽ 16 റ​ണ്‍​സി​ന് ഇ​ന്ത്യ ജ​യി​ച്ചു. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര ഇ​ന്ത്യ 2-0ന് ​ഉ​റ​പ്പി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രേ ഇ​ന്ത്യ ഹോം ​ഗ്രൗ​ണ്ടി​ൽ ഒ​രു ട്വ​ന്‍റി-20 പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്.

ഡാ​ൻ​സിം​ഗ് സൂ​ര്യ

ആ​ദ്യം ക്രീ​സി​ൽ എ​ത്തി​യ ഇ​ന്ത്യ​ക്കാ​യി ഓ​പ്പ​ണ​ർ​മാ​രാ​യ കെ.​എ​ൽ. രാ​ഹു​ലും (28 പ​ന്തി​ൽ 57) രോ​ഹി​ത് ശ​ർ​മ​യും (37 പ​ന്തി​ൽ 43) മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ആ​ദ്യ വി​ക്ക​റ്റി​ൽ ഇ​വ​ർ 9.5 ഓ​വ​റി​ൽ 96 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. വി​രാ​ട് കോ​ഹ്‌​ലി​യും (28 പ​ന്തി​ൽ 49 നോ​ട്ടൗ​ട്ട്) സൂ​ര്യ​കു​മാ​ർ യാ​ദ​വും (22 പ​ന്തി​ൽ 61) ചേ​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ 102 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടും സ്ഥാ​പി​ച്ചു. ഏ​ഴ് പ​ന്തി​ൽ 17 റ​ണ്‍​സു​മാ​യി ദി​നേ​ഷ് കാ​ർ​ത്തി​കും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ റ​ണ്‍​സ് വാ​രി​ക്കൂ​ട്ടി.

സൂ​ര്യ​കു​മാ​ർ യാ​ദ​വ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും ചു​രു​ങ്ങി​യ പ​ന്തി​ൽ 1000 റ​ണ്‍​സ് എ​ന്ന റി​ക്കാ​ർ​ഡ് കു​റി​ച്ചു. 573 പ​ന്തി​ലാ​ണ് സൂ​ര്യ 1000 ട്വ​ന്‍റി-20 റ​ണ്‍​സ് നേ​ടി​യ​ത്. ഈ ​ക​ല​ണ്ട​ർ വ​ർ​ഷം 50 സി​ക്സ് എ​ന്ന ച​രി​ത്ര​വും സൂ​ര്യ​കു​മാ​ർ കു​റി​ച്ചു. ഒ​രു ക​ല​ണ്ട​ർ വ​ർ​ഷം ട്വ​ന്‍റി-20​യി​ൽ 50 സി​ക്സ് പ​റ​ത്തു​ന്ന ആ​ദ്യ താ​ര​മാ​ണ് സൂ​ര്യ​കു​മാ​ർ യാ​ദ​വ്.

കോ​ഹ്‌ലി 11,000

​മി​ക​ച്ച ഫോ​മി​ൽ ക​ളി​ച്ച വി​രാ​ട് കോ​ഹ്‌​ലി​യും റി​ക്കാ​ർ​ഡി​ൽ ഇ​ടം​പി​ടി​ച്ചു. ട്വ​ന്‍റി-20 ക​രി​യ​റി​ൽ 11,000 റ​ണ്‍​സ് തി​ക​യ്ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​രം എ​ന്ന റി​ക്കാ​ർ​ഡാ​ണ് കോ​ഹ്‌​ലി സ്വ​ന്ത​മാ​ക്കി​യ​ത്.

മി​ല്ല​ർ, ഡി​കോ​ക്ക്

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ റ​ണ്‍ മ​ല ക​ണ്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക ഞെ​ട്ടി​യി​ല്ല. തെം​ബ ബൗ​മ (0), റി​ലീ റൊ​സൗ (0) എ​ന്നി​വ​രെ ര​ണ്ട് റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക് (48 പ​ന്തി​ൽ 69 നോ​ട്ടൗ​ട്ട്), ഡേ​വി​ഡ് മി​ല്ല​ർ (47 പ​ന്തി​ൽ 106 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ മി​ക​വി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക തി​രി​ച്ച​ടി​ച്ചു നോ​ക്കി. മാ​ർ​ക്രം 19 പ​ന്തി​ൽ 33 റ​ണ്‍​സ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.