ബാസ്കറ്റ്: ക്വാർട്ടർ ലൈനപ്പായി
Monday, August 8, 2022 12:50 AM IST
കോട്ടയം: 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോഴിക്കോട് ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, മലപ്പുറം, കൊല്ലം ടീമുകളും അവസാന എട്ടിൽ ഇടംപിടിച്ചു.
മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് ഇൻഡോറിൽ അരങ്ങേറുന്ന പോരാട്ടത്തിൽ ഇന്നലെ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയം 85-43ന് എറണാകുളത്തെയും പത്തനംതിട്ട 85-51ന് മലപ്പുറത്തെയും ആലപ്പുഴ 55-44ന് കാസർഗോഡിനെയും എറണാകുളം 77-58ന് കണ്ണൂരിനെയും തോൽപ്പിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കൊല്ലം 68-49ന് വയനാടിനെയും എറണാകുളം 67-41ന് കോട്ടയത്തെയും പത്തനംതിട്ട 58-40ന് ആലപ്പുഴയെയും പാലക്കാട് 51-39ന് കാസർഗോഡിനെയും തൃശൂർ 78-67ന് തിരുവനന്തപുരത്തെയും കീഴടക്കി.