അടിപൊളി നാപ്പോളി
Wednesday, September 22, 2021 12:55 AM IST
ഉഡിനെസെ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ അടിച്ചു പൊളിച്ച് നാപ്പോളിയുടെ മുന്നേറ്റം. എവേ പോരാട്ടത്തിൽ നാപ്പോളി 4-0ന് ഉഡിനെസെയെ തകർത്തു. ഇതോടെ തുടർച്ചയായ നാലാം ജയത്തിലൂടെ നാല് മത്സരങ്ങളിൽനിന്നു 12 പോയിന്റുമായി നാപ്പോളി ലീഗിന്റെ തലപ്പത്ത്.
10 പോയിന്റ് വീതവുമായി ഇന്റർമിലാനും എസി മിലാനുമാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സീസണിൽ ഉഡിനെസെയുടെ ആദ്യതോൽവിയാണ്. ഏഴ് പോയിന്റുമായി എട്ടാമതാണ് ഉഡിനെസെ.
മറ്റൊരു മത്സരത്തിൽ യുവന്റസ് സ്വന്തം തട്ടകത്തിൽവച്ച് 1-1ന് എസി മിലാനുമായി സമനില പാലിച്ചു. നാല് മത്സരങ്ങളിൽനിന്ന് രണ്ട് പോയിന്റ് മാത്രമുള്ള യുവന്റസ് 18-ാം സ്ഥാനത്താണ്.