ട്വീറ്റ്: മോർഗൻ, ബട്ലർ അന്വേഷണ നിഴലിൽ
Wednesday, June 9, 2021 11:49 PM IST
ലണ്ടൻ: പേസർ ഒല്ലി റോബിൻസണു പിന്നാലെ പഴയ ട്വീറ്റുകളുടെ പേരിൽ ഇംഗ്ലീഷ് താരങ്ങളായ ഓയിൻ മോർഗൻ, ജോസ് ബട്ലർ എന്നിവർക്കുമെതിരേ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അന്വേഷണം ആരംഭിച്ചു.
വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകൾ പുറത്തുവന്നതിനു പിന്നാലെ റോബിൻസണെ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് ഇസിബി സസ്പെൻഡ് ചെയ്തിരുന്നു. ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മോർഗന്റെയും ബട്ലറുടെയും പഴയ ട്വീറ്റുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിനനുസരിച്ച് ശക്തമായ നടപടികളും ഉണ്ടാകുമെന്ന് ഇസിബി വ്യക്തമാക്കി.