നോ​ർ​ത്ത് ഈ​സ്റ്റി​നു ജ​യം
Tuesday, February 23, 2021 11:55 PM IST
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ നോ​ക്കൗ​ട്ട് സാ​ധ്യ​ത സ​ജീ​വ​മാ​ക്കി നോ​ർ​ത്ത് ഈ​സ്റ്റ്. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രേ 2-1ന്‍റെ ജ​യം നേ​ടി​യ​തോ​ടെ​യാ​ണി​ത്. നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ ഈ ​സീ​സ​ണി​ലെ ഏ​ഴാം ജ​യ​മാ​ണ്.

19 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ നോ​ർ​ത്ത് ഈ​സ്റ്റ് 30 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തെ​ത്തി. ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ (40 പോ​യി​ന്‍റ്), മും​ബൈ സി​റ്റി (34 പോ​യി​ന്‍റ്) എ​ന്നി​വ ഇ​തി​നോ​ട​കം നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി ഗോ​വ (30), നോ​ർ​ത്ത് ഈ​സ്റ്റ്, ഹൈ​ദ​രാ​ബാ​ദ് (28)എ​ന്നി​വ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ്. മൂ​ന്ന് ടീ​മു​ക​ൾ​ക്കും ഒ​രോ മ​ത്സ​രം വീ​തം ശേ​ഷി​ക്കു​ന്നു​ണ്ട്. നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ ശേ​ഷി​ക്കു​ന്ന മ​ത്സ​രം 26ന് ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ​തി​രേ​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.