ലോക്ക് ഡൗണ്‍ ചലഞ്ചുമായി ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീം
Thursday, April 2, 2020 11:20 PM IST
കൊച്ചി: ലോക്ക് ഡൗണില്‍ വ്യായാമത്തിനും പരിശീലനത്തിനും ഓണ്‍ലൈന്‍ സാധ്യത ഉപയോഗപ്പെടുത്തി ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീം. ഓരോ ദിവസവും ഓരോ വ്യായാമരീതികള്‍ വാട്സാപ്പിലൂടെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും കൈമാറും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ഏകദേശം മുപ്പതോളം കളിക്കാരും പരിശീലകരും ഇതിനോടകം ചലഞ്ചു ഏറ്റെടുത്തുകഴിഞ്ഞു. ഓസ്ട്രിയയില്‍നിന്നുള്ള കാഴ്ചശക്തിയില്ലാത്ത യുവതിയും ചലഞ്ചിന്റെ ഭാഗമായി. കൂടുതല്‍ തവണ വ്യായാമം ചെയ്യുന്നവര്‍ക്കു സമ്മാനങ്ങളുണ്ട്.