ആഴ്സണലിനു ജയം
Wednesday, December 11, 2019 12:02 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണൽ എവേ പോരാട്ടത്തിൽ 3-1ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഉനയ് എംറിക്കു പകരം ഇടക്കാല മാനേജരായി ചുമതലയേറ്റ ഫ്രെഡി ലങ്ബർഗിന്റെ കീഴിൽ ക്ലബ്ബിന്റെ ആദ്യ ജയമാണിത്. വിവിധ ചാന്പ്യൻഷിപ്പുകളിലായി തുടർച്ചയായി ഒന്പത് മത്സരങ്ങളിൽ ജയം നേടാനായില്ലെന്ന നാണക്കേടിന്റെ കുടുക്ക് പൊട്ടിച്ചായിരുന്നു ഗണ്ണേഴ്സ്, വെസ്റ്റ് ഹാമിനെതിരേ എവേ ജയം നേടിയത്.