ഗ്രീസ്മാൻ ബാഴ്സയിൽ
Saturday, July 13, 2019 12:57 AM IST
ബാഴ്സലോണ: കാത്തിരിപ്പുകൾക്ക് അവസാനം. ഫ്രഞ്ച് താരം ആൻത്വാൻ ഗ്രീസ്മാൻ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുമായി കരാറിലായി. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമായിരുന്ന ഗ്രീസ്മാനെ 926 കോടി രൂപയ്ക്ക് (120 മില്ല്യണ്‍ യൂറോ) അഞ്ചു വർഷത്തെ കരാറിലാണ് ബാഴ്സലോണ റാഞ്ചിയത്.
റയൽ സൊസൈദാദിൽ നിന്ന് 2014ൽ അത്ലറ്റിക്കോയിലെത്തിയ ഗ്രീസ്മാൻ 255 മത്സരങ്ങളിൽനിന്ന് 133 ഗോൾ നേടിയിട്ടുണ്ട്