റിലയൻസ് ഹെർബൽ പാനീയവിപണിയിൽ
Tuesday, August 19, 2025 12:12 AM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്എംസിജി വിഭാഗമായ റിലയൻസ് കണ്‍സ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർസിപിഎൽ) ആരോഗ്യപാനീയ വിപണിയിൽ പ്രവേശിച്ചു.
നേച്ചേർഡ്ജ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭത്തിൽ ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുത്തുകൊണ്ടാണ് റിലയൻസ് ആരോഗ്യപാനീയ വിപണിയിൽ കടന്നത്.
വൈവിധ്യമാർന്ന ഹെർബൽ-നാച്ചുറൽ പാനീയങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ആർസിപിഎൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അങ്ങനെ ഒരു ടോട്ടൽ ബിവറേജ് കന്പനി എന്ന നിലയിൽ അതിന്റെ സാന്നിധ്യം കൂടുതൽ മെച്ചപ്പെടുത്തുന്നുവെന്ന് കന്പനി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
2018ൽ സിദ്ധേഷ് ശർമ സ്ഥാപിച്ച നേച്ചേർഡ്ജ് ബിവറേജസ്, ‘ശൂന്യ’ എന്ന ബ്രാൻഡിന് കീഴിൽ ഫങ്ഷണൽ പാക്കേജ്ഡ് പാനീയങ്ങൾ വിപണിയിലെത്തിച്ചു. പഞ്ചസാരയും കലോറിയും ഇല്ലാത്ത ഈ പാനീയങ്ങളിൽ ഇന്ത്യൻ ഒൗഷധസസ്യങ്ങളായ അശ്വഗന്ധ, ബ്രഹ്മി, ഖുസ്, കോകം എന്നിവയും ഗ്രീൻ ടീയും ഉൾപ്പെടുന്നു.