മിൽമയുടെ കുപ്പി പാൽ നാളെ മുതൽ വിപണിയിൽ
Tuesday, August 19, 2025 12:12 AM IST
തിരുവനന്തപുരം: മിൽമയുടെ കുപ്പി പാൽ നാളെ മുതൽ വിപണിയിലെത്തും. ഒരു ലിറ്റർ കുപ്പികളിലാണ് ‘കൗ മിൽക്ക്’എന്നു പേരിട്ടിരിക്കുന്ന മിൽമയുടെ ബോട്ടിൽ മിൽക്ക് നാളെ മുതൽ ലഭിക്കുക.
പാലിന്റെ തനതുഗുണവും പ്രോട്ടീൻ സന്പുഷ്ടവുമായ ഒരു ലിറ്റർ പാലിന് 70 രൂപയാണ് വില. ശീതീകരിച്ച് സൂക്ഷിച്ചാൽ മൂന്നു ദിവസം വരെ കേടുകൂടാതെയിരിക്കും. ഗുണമേൻമയുള്ള ഫുഡ് ഗ്രേഡ് ബോട്ടിലാണ് പാക്കിംഗിന് ഉപയോഗിച്ചരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് ആദ്യഘട്ടത്തിൽ കുപ്പി പാൽ വിപണിയിലെത്തിക്കുക. തുടർന്ന് ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഇന്ന് രാവിലെ 11ന് തന്പാനൂർ ഹോട്ടൽ അപ്പോളൊ ഡിമോറയിൽ ബോട്ടിൽ മിൽക്കിന്റെ വിതരണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനാകുന്ന ചടങ്ങിൽ മികച്ച ഡീലർമാർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും.