ഏ​​ലൂ​​ർ: കേ​​ന്ദ്ര പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​മാ​​യ ഫാ​​ക്ട്, 2025-26 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ 68.82 കോ​​ടി രൂ​​പ പ്ര​​വ​​ർ​​ത്ത​​ന ലാ​​ഭ​​വും 24.28 കോ​​ടി നി​​കു​​തി​​ക്കു ശേ​​ഷ​​മു​​ള്ള ലാ​​ഭ​​വും രേ​​ഖ​​പ്പെ​​ടു​​ത്തി.

മു​​ൻ സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ഇ​​തേ പാ​​ദ​​ത്തി​​ൽ യ​​ഥാ​​ക്ര​​മം 10.55 കോ​​ടി ന​​ഷ്‌​​ട​​വും 48.67 കോ​​ടി ന​​ഷ്ട‌​​വും രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. 2025-26 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ പാ​​ദ​​ത്തി​​ൽ ക​​മ്പ​​നി 1042.77 കോ​​ടി വി​​റ്റു​​വ​​ര​​വ് നേ​​ടി, മു​​ൻ സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ഇ​​തേ പാ​​ദ​​ത്തി​​ൽ 599.58 കോ​​ടി​​യാ​​യി​​രു​​ന്നു വി​​റ്റു​​വ​​ര​​വ്.


2025-26 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ശേ​​ഷി​​ക്കു​​ന്ന കാ​​ല​​യ​​ള​​വി​​ലും ക​​മ്പ​​നി ഉ​​ത്പാ​​ദ​​ന​​ത്തി​​ലും വി​​പ​​ണ​​ന​​ത്തി​​ലും ഇ​​തേ വേ​​ഗ​​ത തു​​ട​​രു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​താ​​യി ഫാ​​ക്ട് മാ​​നേ​​ജ്മെ​​ന്‍റ് അ​​റി​​യി​​ച്ചു.