കൊ​​​ച്ചി: ഫി​​​ക്കി വാ​​​ണി​​​ജ്യ കൂ​​​ടി​​​ക്കാ​​​ഴ്ച 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ കൊ​​​ച്ചി മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ക്കും. യു​​​എ​​​ഇ​​​യി​​​ല്‍ നി​​​ക്ഷേ​​​പ​​​സാ​​​ധ്യ​​​ത, ഓ​​​പ്പ​​​റേ​​​ഷ​​​ണ​​​ല്‍ സ​​​പ്പോ​​​ര്‍ട്ട്, യു​​​എ​​​ഇ​​​യി​​​ല്‍ ആ​​​യാ​​​സ​​​ര​​​ഹി​​​ത​​​മാ​​​യി ബി​​​സി​​​ന​​​സ് ന​​​ട​​​ത്താ​​​നു​​​ള്ള സാധ്യത എ​​​ന്നി​​​വ​​​യെ​​​ല്ലാം നേ​​​രി​​​ട്ട് മ​​​ന​​​സി​​​ലാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് വാ​​​ണി​​​ജ്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ ഫി​​​ക്കി ഒ​​​രു​​​ക്കു​​​ന്ന​​​ത്.


ഇ​​​ന്ത്യ-​​​യു​​​എ​​​ഇ സ​​​മ​​​ഗ്ര സാ​​​മ്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണ ക​​​രാ​​​ര്‍ എ​​​ങ്ങ​​​നെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താം എ​​​ന്ന​​​തി​​​നെ കു​​​റി​​​ച്ചും സെ​​​ഷ​​​നു​​​ക​​​ളു​​​ണ്ടാ​​​കും. യു​​​എ​​​ഇയിൽനിന്ന് ആ​​​ഫ്രി​​​ക്ക, യൂ​​​റോ​​​പ്പ് തു​​​ട​​​ങ്ങി​​​യ ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് ബി​​​സി​​​ന​​​സ് വ്യാ​​​പി​​​പ്പി​​​ക്കാ​​​നു​​​ള്ള മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളും ല​​​ഭി​​​ക്കും. പ്ര​​​വേ​​​ശ​​​നം ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ മു​​​ഖാ​​​ന്തി​​​രം.