ജെഎം ഫിനാന്ഷലിന് 454 കോടി ലാഭം
Tuesday, August 12, 2025 11:26 PM IST
കൊച്ചി: ജൂണ്‍ 30ന് അവസാനിച്ച നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ ജെഎം ഫിനാന്‍ഷല്‍ ലിമിറ്റഡിന്റെ നികുതിക്കുശേഷമുള്ള ലാഭം 454 കോടി രൂപയായി വര്‍ധിച്ചു.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 171 കോടിയേക്കാള്‍ 166 ശതമാനം കൂടുതൽ. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്.
കമ്പനിയുടെ മൊത്തവരുമാനം 1,121 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ വരുമാനം 1,093 കോടിയായിരുന്നു. കമ്പനിയുടെ മൊത്തം ആസ്തി 10,000 കോടിയായി ഉയര്‍ന്നു.