ഓണം ഓഫറുമായി ഹയര്‍ ഇന്ത്യ
Friday, August 15, 2025 12:35 AM IST
കൊച്ചി: ഓണക്കാലത്ത് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് ഗൃഹോപകരണ നിര്‍മാണ കമ്പനിയായ ഹയര്‍ ഇന്ത്യ. എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന്, റഫ്രിജറേറ്റര്‍, എല്‍ഇഡി ടിവി, റോബോട്ട് വാക്വം ക്ലീനര്‍, മൈക്രോവേവ് ഓവന് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു.
ഉപഭോക്താക്കള്‍ക്കു ദീര്‍ഘകാല വാറന്റി, 18 മാസം വരെ സൗകര്യപ്രദമായ തിരിച്ചടവ് പ്ലാനുകള്‍, 994 രൂപയില്‍ തുടങ്ങുന്ന ഇഎംഐ ഓപ്ഷനുകള്‍ തുടങ്ങിയവയുടെ പ്രയോജനവും ലഭിക്കും. എല്ലാ ഷോറൂമുകളിലും ഓഫറുകള്‍ ലഭ്യമാണെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.