അര്‍ക്കന്‍സാസ് ഗുഡ്വിൽ അംബാസഡറായി മലയാളി
Wednesday, August 6, 2025 11:50 PM IST
കൊച്ചി: അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ്വില് അംബാസഡറായി മലയാളി. തിരുവനന്തപുരം സ്വദേശി താഹാ മുഹമ്മദ് അബ്ദുൾ കരീമിനെയാണ് ഗുഡ്വിൽ അംബാസഡറായി അര്‍ക്കന്‍സസ് ഗവര്‍ണര്‍ സാറാ ഹക്കബീ സാന്‍ഡേഴ്സ് പ്രഖ്യാപിച്ചത്.
അര്‍ക്കന്‍സാസിന് ആഗോളതലത്തില്‍ മികച്ച ബന്ധങ്ങള്‍ വളര്‍ത്തുകയെന്നതാണു ദൗത്യം.