ഗോദ്റെജ് പ്രീമിയം ഓഫറുകള്‍ അവതരിപ്പിച്ചു
Friday, August 1, 2025 11:19 PM IST
കൊച്ചി: ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയന്‍സസ് ബിസിനസ് വിഭാഗം ഓണത്തോടനുബന്ധിച്ച് പ്രീമിയം ഓഫറുകള്‍ അവതരിപ്പിച്ചു. പുതിയ ഫിനാന്‍സ് പദ്ധതികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഓണക്കാലത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനവാണ് ബ്രാന്‍ഡ് പ്രതീക്ഷിക്കുന്നതെന്ന് ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പ് അപ്ലയന്‍സസ് ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ കമല്‍ നന്ദി പറഞ്ഞു.
ഉയര്‍ന്ന ശേഷിയുള്ള എഐ പിന്തുണയും ആകര്‍ഷകമായ ഡിസൈനും അടങ്ങിയ അത്യാധുനിക ഉത്പന്നങ്ങൾ കന്പനി അവതരിപ്പിച്ചിട്ടുണ്ട്.
എഐ പിന്തുണയോടെ ടര്‍ബിഡിറ്റി സെന്‍സ് ചെയ്യുന്ന വാഷിംഗ് മെഷീനുകളാണ് ഈ രംഗത്തെ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ അവതരണം. തുണികളില്‍നിന്നു കഠിനമായ ഡിറ്റര്‍ജന്റുകള്‍ 50 ശതമാനം അധികം നീക്കം ചെയ്യുന്നതാണ് പുതിയ മോഡലെന്ന് അധികൃതർ അറിയിച്ചു.