കേരള പോലീസിന് അനലൈസര്‍ നല്കി വാക്കറൂ ഫൗണ്ടേഷന്
Tuesday, August 5, 2025 10:40 PM IST
കോഴിക്കോട്: കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 15 ലക്ഷം രൂപ വിലയുള്ള അത്യാധുനിക അനലൈസര്‍ കേരള പോലീസിനു സംഭാവനയായി നല്കി വാക്കറൂ ഫൗണ്ടേഷന്. രക്തപരിശോധനയില്ലാതെ ഉമിനീരിന്റെ സാംപിള്‍ ഈ ഉപകരണത്തിലൂടെ പരിശോധിച്ച് ലഹരിയും മയക്കുമരുന്നും ഉപയോഗിച്ചിട്ടുണ്ടോ എന്നു കണ്ടെത്താന്‍ സാധിക്കും.
വാക്കറൂ ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ വി. നൗഷാദ് സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറിന് അനലൈസര്‍ കൈമാറി. റോട്ടറി പോലീസ് എന്‍ഗേജ്മെന്റിന്റെ സഹകരണത്തോടെ കണ്ണൂരിലെ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് രവാഡ എ. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3204 ഗവര്‍ണര്‍ ബിജോഷ് മാനുവല്‍ അധ്യക്ഷനായിരുന്നു.
ദക്ഷിണ മേഖല ഐജി രാജ്പാല് മീണ, കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി ഐജി യതീഷ് ചന്ദ്ര, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന്‍രാജ്, അഡീഷണല്‍ എസ്.പി. സജേഷ് വഴളപ്പില്, തലശേരി എഎസ്പി പി.ബി. കിരണ്‍, കണ്ണൂര്‍ എസിപി പ്രദീപന് കന്നിപ്പൊയില്‍, കണ്ണൂര്‍ സിറ്റി നര്‍ക്കോട്ടിക് സെല്‍ എസിപി പി. രാജേഷ്, റോട്ടറി ഭാരവാഹികളായ പിഡിജി റോട്ടേറിയന്‍ സുരേഷ് മാത്യു, റോട്ടേറിയന്‍ ജിഗീഷ് നാരായണന്, റോട്ടേറിയന്‍ ഉപേദ്ര ഷേണായി, റോട്ടേറിയന്‍ സുഹാസ് വേലാണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.