ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ റെമിറ്റ് ഫസ്റ്റ് 2 ഇന്ത്യ പദ്ധതി
Wednesday, August 6, 2025 11:50 PM IST
കൊച്ചി: പ്രവാസി ഇന്ത്യക്കാർക്ക് രാജ്യത്തേക്കു വേഗത്തിലും സുരക്ഷിതമായും ട്രാൻസ്ഫർ ഫീസ് ഇല്ലാതെയും പണം അയയ്ക്കാൻ അനുവദിക്കുന്ന പുതിയ തലമുറ ഡിജിറ്റൽ റെമിറ്റൻസ് പ്ലാറ്റ്ഫോമായ റെമിറ്റ്ഫസ്റ്റ് 2 ഇന്ത്യ പദ്ധതി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് പ്രഖ്യാപിച്ചു.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ എൻആർഐ ഉപഭോക്താക്കൾക്ക് മൊബൈൽ ബാങ്കിംഗ് ആപ്പിൽ ലോഗിൻ ചെയ്ത് ഇടപാട് നടത്താനാകും.