കൊ​​​ച്ചി: മാ​​​ഗ്‌​​​നൈ​​​റ്റ് കു​​​റോ​​​യു​​​ടെ പ്ര​​​ത്യേ​​​ക പ​​​തി​​​പ്പു​​​മാ​​​യി നി​​​സാ​​​ന്‍ മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ. നി​​​സാ​​​ന്‍റെ മു​​​ൻ​​​നി​​​ര മോ​​​ഡ​​​ലാ​​​യ മാ​​​ഗ്‌​​​നൈ​​​റ്റി​​​ന്‍റെ ക​​​റു​​​പ്പ് നി​​​റ​​​ത്തി​​​ലു​​​ള്ള കു​​​റോ സ്‌​​​പെ​​​ഷ​​​ല്‍ എ​​​ഡി​​​ഷ​​​ന് 8.30 ല​​​ക്ഷ​​​ത്തി​​​ലാ​​​ണ് വി​​​ല ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

മാ​​​ഗ്‌​​​നൈ​​​റ്റ് കു​​​റോ സ്പെ​​​ഷ​​​ൽ എ​​​ഡി​​​ഷ​​​ന്‍റെ അ​​​ക​​​വും പു​​​റ​​​വും പൂ​​​ർ​​​ണ​​​മാ​​​യും ക​​​റു​​​പ്പ് നി​​​റ​​​ത്തി​​​ലാ​​​ണ്.

സി​​​ഗ്‌​​​നേ​​​ച്ച​​​ർ ലൈ​​​റ്റ്സേ​​​ബ​​​ർ ടേ​​​ൺ ഇ​​​ൻ​​​ഡി​​​ക്കേ​​​റ്റ​​​റു​​​ക​​​ളു​​​ള്ള ക​​​റു​​​പ്പ് എ​​​ൽ​​​ഇ​​​ഡി ഹെ​​​ഡ്‌​​​ലാ​​​മ്പു​​​ക​​​ൾ, വാ​​​ക്ക് എ​​​വേ ലോ​​​ക്കും അ​​​പ്രോ​​​ച്ച് അ​​​ൺ​​​ലോ​​​ക്കു​​​മു​​​ള്ള പ്രീ​​​മി​​​യം ഐ-​​​കീ, അ​​​ഡ്വാ​​​ൻ​​​സ്ഡ് ഡ്രൈ​​​വ​​​ർ അ​​​സി​​​സ്റ്റ് ഡി​​​സ്‌​​​പ്ലേ, സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡാ​​​യി സേ​​​ബി​​​ൾ ബ്ലാ​​​ക്ക് വ​​​യ​​​ർ​​​ലെ​​​സ് ചാ​​​ർ​​​ജ​​​ർ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​ണ്ട്. നി​​​സാ​​​ന്‍ ഡീ​​​ല​​​ർ​​​ഷി​​​പ്പു​​​ക​​​ൾ വ​​​ഴി​​​യോ നി​​​സാ​​​ന്‍ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ​​​യോ 11,000 രൂ​​​പ​​​യ്ക്ക് മാ​​​ഗ്‌​​​നൈ​​​റ്റ് കു​​​റോ ബു​​​ക്ക് ചെ​​​യ്യാ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.