മും​​ബൈ: ഇ​​ന്ത്യ​​ക്കു​​മേ​​ൽ യു​​എ​​സി​​ന്‍റെ തീ​​രു​​വ ഭീ​​ഷ​​ണി നി​​ല​​നി​​ൽ​​ക്കേ ചി​​ല മേ​​ഖ​​ല​​ക​​ളി​​ൽ വാ​​ങ്ങ​​ൽ പ്ര​​വ​​ണ​​ത ഉ​​യ​​ർ​​ന്ന​​തോ​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി ഇ​​ന്ന​​ലെ ഉ​​യ​​ർ​​ന്നു. മെ​​റ്റ​​ൽ, ഐ​​ടി, ക​​ണ്‍​സ്ട്ര​​ക്ഷ​​ൻ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് വാ​​ങ്ങ​​ൽ ഉ​​യ​​ർ​​ന്ന​​ത്.

81,018.72ലെ​​ത്തി​​യ ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 481.81 പോ​​യി​​ന്‍റ് (0.52%) ഉ​​യ​​ർ​​ന്നു. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ത്തെ ക്ലോ​​സിം​​ഗ‍റാ​​യ 80,599.91 നെ ​​അ​​പേ​​ക്ഷി​​ച്ച് 30 ഓ​​ഹ​​രി​​ക​​ളു​​ടെ സൂ​​ചി​​ക 80,765.83ൽ ​​നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. ഐ​​ടി, മെ​​റ്റ​​ൽ, ഓ​​ട്ടോ ഓ​​ഹ​​രി​​ക​​ളി​​ലെ വാ​​ങ്ങ​​ലു​​ക​​ൾ മൂ​​ലം സൂ​​ചി​​ക കൂ​​ടു​​ത​​ൽ ഉ​​യ​​ർ​​ച്ച​​യി​​ലേ​​ക്ക് നീ​​ങ്ങി. ഇ​​ൻ​​ട്രാ​​ഡേ ട്രേ​​ഡിം​​ഗി​​ൽ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 81,093.19ലെ​​ത്തി. നി​​ഫ്റ്റി 157.40 പോ​​യി​​ന്‍റ് (0.64%) ലാ​​ഭ​​ത്തോ​​ടെ 24,722.75ലെ​​ത്തി.

നാ​​ലു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന ഹീ​​റോ മോ​​ർ​​ട്ടോ​​ർ​​കോ​​ർ​​പ്, ടാ​​റ്റാ സ്റ്റീ​​ൽ, ഭാ​​ര​​ത് ഇ​​ല​​ക്ട്രോ​​ണി​​ക്സ്, ഐ​​ഷ​​ർ മോ​​ട്ടോ​​ർ​​സ്, ഹി​​ൻ​​ഡാ​​ൽ​​കോ ഇ​​ൻ​​ഡ​​സ്ട്രീ​​സ് എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് ഇ​​ന്ന​​ലെ പ്ര​​ധാ​​ന​​മാ​​യും നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

വാ​​ങ്ങ​​ൽ താ​​ത്പ​​ര്യ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്ന​​തോ​​ടെ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി ഐ​​ടി 1.6 ശ​​ത​​മാ​​ന​​വും നി​​ഫ്റ്റി ഓ​​ട്ടോ 1.61 ശ​​ത​​മാ​​ന​​വും മു​​ന്നേ​​റി. എ​​ന്നാ​​ൽ നി​​ഫ്റ്റി ബാ​​ങ്ക്, നി​​ഫ്റ്റി ഫി​​നാ​​ൻ​​ഷ​​ൽ സ​​ർ​​വീ​​സ​​സ് എ​​ന്നി​​വ സ​​മ്മി​​ശ്ര​​പ്ര​​തി​​ക​​ര​​ണ​​ത്തി​​നി​​ടെ മാ​​റ്റ​​മി​​ല്ലാ​​തെ നി​​ന്നു.

വാ​​ങ്ങ​​ൽ താ​​ത്പ​​ര്യം വി​​ശാ​​ല സൂ​​ചി​​ക​​ക​​ളു​​ടെ മു​​ന്നേ​​റ്റ​​ത്തി​​നു​​മി​​ട​​യാ​​ക്കി. നി​​ഫ്റ്റി 100 180 പോ​​യി​​ന്‍റ് (0.72%), നി​​ഫ്റ്റി മി​​ഡ്കാ​​പ് 795 പോ​​യി​​ന്‍റ് (1.40%), സ്മോ​​ൾ​​കാ​​പ് 225(1.27%) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഉ​​യ​​ർ​​ന്ന​​ത്.

വി​​പ​​ണി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​ന് കാ​​ര​​ണ​​ങ്ങ​​ൾ


1. ഓ​​ട്ടോ ഓ​​ഹ​​രി​​ക​​ളു​​ടെ നേ​​ട്ടം: വാ​​ഹ​​ന​​നി​​ർ​​മാ​​താ​​ക്ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ ഇ​​ന്ന​​ലെ വ​​ൻ നേ​​ട്ട​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ജൂ​​ലൈ​​യി​​ൽ വി​​ൽ​​പ്പ​​ന ഉ​​യ​​ർ​​ന്ന​​തും 2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ ആ​​ദ്യ​​പാ​​ദ​​ത്തി​​ലെ വ​​രു​​മാ​​ന നേ​​ട്ട​​വും നി​​ക്ഷേ​​പ​​ക​​രെ ആ​​ക​​ർ​​ഷി​​ച്ചു.

ഓ​​ഹ​​രി വി​​ല​​ക​​ളി​​ലെ കു​​ത്ത​​നെ​​യു​​ള്ള കു​​തി​​പ്പ് നി​​ഫ്റ്റി ഓ​​ട്ടോ സൂ​​ചി​​ക​​യെ 1.6 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഉ​​യ​​ർ​​ത്തി.

2. മെ​​റ്റ​​ൽ സൂ​​ചി​​ക​​ക​​ളു​​ടെ ഉ​​യ​​ർ​​ച്ച: നി​​ഫ്റ്റി മെ​​റ്റ​​ൽ സൂ​​ചി​​ക 2.48 ശ​​ത​​മാ​​ന​​മാ​​ണ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്. മെ​​റ്റ​​ൽ സൂ​​ചി​​ക​​യി​​ലെ 15 ക​​ന്പ​​നി​​ക​​ളി​​ൽ 14 എ​​ണ്ണ​​വും നേ​​ട്ട​​മു​​ണ്ടാ​​ക്കി.

3. ശ​​ക്ത​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ:

ദ​​ക്ഷി​​ണ കൊ​​റി​​യ​​യി​​ലെ കോ​​സ്പി, ഹോ​​ങ്കോ​​ംഗി​​ലെ ഹാ​​ങ് സെ​​ങ്, ഷാ​​ങ്ഹാ​​യി​​ലെ എ​​സ്എ​​സ്ഇ കോ​​ന്പോ​​സി​​റ്റ് സൂ​​ചി​​ക എ​​ന്നി​​വ ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തി​​യ​​ത്. കൂ​​ടാ​​തെ, ഏ​​ഷ്യ​​ൻ വ്യാ​​പാ​​ര സ​​മ​​യ​​ത്ത് യു​​എ​​സ് സ്റ്റോ​​ക്ക് ഫ്യൂ​​ച്ച​​റു​​ക​​ൾ പോ​​സി​​റ്റീ​​വ് ആ​​യി വ്യാ​​പാ​​രം ന​​ട​​ത്തി.

4. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ടി​​വ്: ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലെ ഇ​​ടി​​വ് പ​​ണ​​പ്പെ​​രു​​പ്പ ആ​​ശ​​ങ്ക​​ക​​ൾ​​ക്ക് ആ​​ശ്വാ​​സം ന​​ൽ​​കി. ആ​​ഗോ​​ള മാ​​ന​​ദ​​ണ്ഡ​​മാ​​യ ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ 0.23 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് ബാ​​ര​​ലി​​ന് 69.51 ഡോ​​ള​​റി​​ലെ​​ത്തി.

5. മോ​​ർ​​ഗ​​ൻ സ്റ്റാ​​ൻ​​ലി​​യു​​ടെ നി​​രീ​​ക്ഷ​​ണം: ആ​​ഗോ​​ള ബ്രോ​​ക്ക​​റേ​​ജാ​​യ മോ​​ർ​​ഗ​​ൻ സ്റ്റാ​​ൻ​​ലി ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി മാ​​ർ​​ക്ക​​റ്റു​​ക​​ളെ​​ക്കു​​റി​​ച്ച് ഇ​​ന്ന​​ലെ പോ​​സി​​റ്റീ​​വാ​​യ നി​​രീ​​ക്ഷ​​ണം ന​​ട​​ത്തി. 2026 ജൂ​​ണോ​​ടെ ബെ​​ഞ്ച്മാ​​ർ​​ക്ക് സൂ​​ചി​​ക സെ​​ൻ​​സെ​​ക്സ് ഒ​​രു ല​​ക്ഷം പോ​​യി​​ന്‍റ് ക​​ട​​ക്കു​​മെ​​ന്ന് പ്ര​​സ്താ​​വി​​ച്ചു.