കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ൻ ചേം​​​​ബ​​​​ർ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്സ് (ഐ​​​​സി​​​​സി) കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു. കൊ​​​​ച്ചി​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ‘റീ-​​​​ഇ​​​​മാ​​​​ജി​​​​ൻ കേ​​​​ര​​​​ള 2025’ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലാ​​​​ണ് ഐ​​​​സി​​​​സി​​​​യു​​​​ടെ കേ​​​​ര​​​​ള ഘ​​​​ട​​​​ക​​​​ത്തി​​​​ന് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​ത്.

ഐ​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റും ജി​​​​ൻ​​​​ഡാ​​​​ൽ സ്റ്റെ​​​​യി​​​​ൻ​​​​ലെ​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ അ​​​​ഭ്യു​​​​ദ​​​​യ് ജി​​​​ൻ​​​​ഡാ​​​​ൽ, ഐ​​​​സി​​​​സി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഡോ. ​​​​രാ​​​​ജീ​​​​വ് സിം​​​​ഗ്, കേ​​​​ര​​​​ള കൗ​​​​ൺ​​​​സി​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ വി​​​​ന​​​​യ് ജ​​​​യിം​​​​സ് കൈ​​​​ന​​​​ടി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള 20 പ്ര​​​​മു​​​​ഖ​​​​ർ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഭാ​​​​വി വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് ആ​​​​ക്കം കൂ​​​​ട്ടു​​​​ന്ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ‌നൂ​​​​റി​​​​ല​​​​ധി​​​​കം പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത ച​​​​ട​​​​ങ്ങി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക, സാ​​​​മൂ​​​​ഹി​​​​ക, സാം​​​​സ്കാ​​​​രി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളെ പ​​​​രി​​​​പോ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന 40 ആ​​​​ശ​​​​യ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.