യുക്രെയ്ന്‍റെ എഫ്-16 തകർന്നു
യുക്രെയ്ന്‍റെ എഫ്-16 തകർന്നു
Saturday, August 31, 2024 12:37 AM IST
കീ​​​വ്: പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ൾ യു​​​ക്രെ​​​യ്നു ന​​​ല്കി​​​യ അ​​​ത്യാ​​​ധു​​​നി​​​ക അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ർ​​​മി​​​ത എ​​​ഫ്-16 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ത​​​ക​​​ർ​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച യു​​​ക്രെ​​​യ്നു നേ​​​ർ​​​ക്ക് റ​​​ഷ്യ ന​​​ട​​​ത്തി​​​യ വ​​​ൻ മി​​​സൈ​​​ൽ- ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ത​​​ക​​​ർ​​​ച്ച. വി​​​മാ​​​ന​​​ത്തി​​​ന്‍റെ പൈ​​​ല​​​റ്റ് മ​​​രി​​​ച്ചു. റ​​​ഷ്യ തൊ​​​ടു​​​ത്ത നാ​​​ലു മി​​​സൈ​​​ലു​​​ക​​​ൾ ഈ ​​​പൈ​​​ല​​​റ്റ് വെ​​​ടി​​​വ​​​ച്ചി​​​ട്ടു.

യു​​​ക്രെ​​യ്​​​ൻ പ​​​ക്ഷ​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് എ​​​ഫ്-16 വി​​​മാ​​​നം ത​​​ക​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​വ​​​സാ​​​ന​​​മാ​​​ണ് ഈ ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്നു ല​​​ഭി​​​ച്ച​​​ത്. ബെ​​​ൽ​​​ജി​​​യം, ഡെ​​​ന്മാ​​​ർ​​​ക്ക്, നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്സ് രാ​​​ജ്യ​​​ങ്ങ​​​ൾ 65 എ​​​ഫ്-16 വി​​​മാ​​​ന​​​ങ്ങ​​​ൾ ന​​​ല്കാ​​​മെ​​​ന്നാ​​​ണു വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ ആ​​​റെ​​​ണ്ണ​​​മാ​​​ണു ക​​​ഴി​​​ഞ്ഞ​​​മാ​​​സം യു​​​ക്രെ​​​യ്നു ല​​​ഭി​​​ച്ച​​​ത്.


ഇ​​​തി​​​നി​​​ടെ, റ​​​ഷ്യ​​​ൻ ​​​സേ​​​ന യു​​​ക്രെ യ്നി​​​ൽ മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു. വ്യാ​​​ഴാ​​​ഴ്ച 74 ഡ്രോ​​​ണു​​​ക​​​ളും അ​​​ഞ്ചു മി​​​സൈ​​​ലു​​​ക​​​ളും റ​​​ഷ്യ തൊ​​​ടു​​​ത്തു​​​വെ​​​ന്നും ഇ​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​ത്തെ​​​യും വെ​​​ടി​​​വ​​​ച്ചി​​​ട്ടെ​​​ന്നും യു​​​ക്രെ​​​യ്ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.