ഇന്ത്യാന ജോൺസിന്റെ തൊപ്പിക്ക് 6.3 ലക്ഷം ഡോളർ
Saturday, August 17, 2024 10:54 PM IST
ലോസ് ആഞ്ചലസ്: ഇന്ത്യാന ജോൺസ് പരന്പരയിലെ രണ്ടാമത്തെ സിനിമയായ ‘ടെംപിൾ ഓഫ് ഡൂ’മിൽ ഹോളിവുഡ് നടൻ ഹാരിസൺ ഫോർഡ് ധരിച്ച തൊപ്പി ലേലത്തിൽ വിറ്റത് 6.3 ലക്ഷം ഡോളറിന്.
ചിത്രത്തിലെ സംഘട്ടന രംഗങ്ങളിൽ ഫോർഡിന്റെ ഡബിൾ ആയിരുന്ന ഡീൻ ഫെറാണ്ടിനിയും ഈ തൊപ്പി ധരിച്ചിരുന്നു. കഴിഞ്ഞ വർഷം മരിച്ച ഫെറാണ്ടിനിയുടെ കൈവശമായിരുന്നു തൊപ്പി. ടെംപിൾ ഓഫ് ഡൂമിന്റെ കഥ ഇന്ത്യയിലാണ് നടക്കുന്നത്.
ലോസ് ആഞ്ചലസിൽ നടന്ന ലേലത്തിൽ സ്റ്റാർ വാർസ്, ഹാരി പോട്ടർ, ജയിംസ് ബോണ്ട് ചിത്രങ്ങളിൽ ഉപയോഗിച്ച വസ്തുക്കളും വിറ്റുപോയി. സ്കൈഫാൾ എന്ന ബോണ്ട് ചിത്രത്തിൽ നടൻ ഡാനിയർ ക്രെയ്ഗ് ഉപയോഗിച്ച സ്യൂട്ടിന് 35,000 ഡോളർ കിട്ടി.