തോക്കുകൾ കൈമാറണമെന്നു പ്രക്ഷോഭകരോട് സർക്കാർ
Tuesday, August 13, 2024 2:23 AM IST
ധാക്ക: ബംഗ്ലാദേശില പ്രക്ഷോഭകരോട് അനധികൃതവുമായി കൈവശം വച്ചിരിക്കുന്ന തോക്കുകൾ പോലീസിനു കൈമാറാൻ ആവശ്യപ്പെട്ട് ഇടക്കാല സർക്കാരിന്റെ ആഭ്യന്തര കാര്യ ഉപദേഷ്ടാവ് ബ്രിഗേഡിയർ ജനറൽ (റിട്ട.) എം. സഖാവത് ഹുസൈൻ.
അടുത്ത തിങ്കളാഴ്ചയ്ക്കകം ആയുധങ്ങൾ കൈമാറണമെന്നാണു നിർദേശം. ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയാൽ പ്രതിഷേധകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പു നൽകിയതായും ദ് ഡെയ്ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു.