ഹൈന്ദവർക്കു നേരേ ആക്രമണം ; ക്ഷേത്രങ്ങൾക്കു തീയിട്ടു; വീടുകൾ കൊള്ളയടിച്ചു
Wednesday, August 7, 2024 1:10 AM IST
ധാക്ക: ബംഗ്ലാദേശിലെ സർക്കാർവിരുദ്ധ കലാപത്തിനിടെ ഹൈന്ദവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കു നേർക്ക് വൻതോതിൽ ആക്രമണമുണ്ടായി. രണ്ടു ഹൈന്ദവർ കൊല്ലപ്പെട്ടു.
ക്ഷേത്രങ്ങൾക്കു തീയിടുകയും ഭവനങ്ങൾ കൊള്ളയടിക്കുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇതോടൊപ്പം മുസ്ലിം പുരോഹിതർ ക്ഷേത്രരക്ഷയ്ക്കു കാവൽ നിന്ന സംഭവവും ഉണ്ടായി.
ബംഗ്ലാദേശിലെ 64 ജില്ലകളിൽ 27ലും ഹൈന്ദവർക്കു നേർക്ക് ആക്രമണമുണ്ടായി. 54 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ ഇന്ദിരാ ഗാന്ധി കൾച്ചറൽ സെന്ററിനു നേർക്കും ആക്രമണമുണ്ടായി. സിറ്റി കൗൺസിലർമാരായ രണ്ടു ഹൈന്ദവർ കൊല്ലപ്പെട്ടു. മെഹർപുർ, ചിറ്റോർഗഡ് സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾക്കു തീവയ്ക്കുന്ന വീഡിയോകൾ പുറത്തുവന്നു.
ബംഗ്ലാദേശിലെ 1.31 കോടി വരുന്ന ഹൈന്ദവർ ജനസംഖ്യയുടെ എട്ടു ശതമാനം വരും. 1951 ൽ 22 ശതമാനമായിരുന്ന ഹൈന്ദവരിൽ നല്ലൊരുപങ്ക് മതപീഡനം മൂലം രാജ്യത്തുനിന്നു പലായനം ചെയ്തു.