ചൈനയിൽ പാലം തകർന്ന് 12 മരണം
Sunday, July 21, 2024 12:12 AM IST
ബെയ്ജിംഗ്: വടക്കൻ ചൈനയിലെ ഷാംഗ്ഷി പ്രവിശ്യയിൽ കനത്ത മഴയിൽ പാലം തകർന്ന് 12 പേർ മരിക്കുകയും 31 പേരെ കാണാതാവുകയും ചെയ്തു.
പാലത്തിലുണ്ടായിരുന്ന 17 കാറുകളും എട്ടു ലോറികളും താഴെ നദിയിലേക്കു വീണു. അഞ്ചു വാഹനങ്ങളിൽനിന്നാണ് 12 മൃതദേഹങ്ങൾ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളിലായി മേഖലയിൽ കനത്ത മഴ അനുഭവപ്പെടുന്നു.