കെ.പി. ശർമ ഒലി നേപ്പാൾ പ്രധാനമന്ത്രി
Monday, July 15, 2024 1:36 AM IST
കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രിയായി കെ.പി. ശർമ ഒലിയെ നിയമിച്ചു. ഇദ്ദേഹം ഇന്നു സത്യപ്രതിജ്ഞ ചെയ്യും. പ്രചണ്ഡയ്ക്കു പകരമാണ് ഒലി (72) പ്രധാനമന്ത്രിയാകുന്നത്.
വെള്ളിയാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ പ്രചണ്ഡ പരാജയപ്പെട്ടിരുന്നു. നേപ്പാളി കോൺഗ്രസിന്റെ പിന്തുണയോടെയാണ് ഒലി പ്രധാനമന്ത്രിയായത്. നാലാം തവണയാണ് ഇദ്ദേഹം പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്.