മോദി വിയന്നയിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ചർച്ചകൾ
Thursday, July 11, 2024 1:35 AM IST
വിയന്ന: ഇന്ത്യയും ഓസ്ട്രിയയും തമ്മിൽ സുദൃഢബന്ധമാണെന്നും വരുംകാലങ്ങളിൽ ഇതുകൂടുതൽ ശക്തിപ്പെടുമെന്നുമുള്ള പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ഓസ്ട്രിയൻ സന്ദർശനത്തിനു തുടക്കം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ദിർ ബെല്ലനുമായി പ്രധാനമന്ത്രി ചർച്ച നടത്തി.
റഷ്യൻ സന്ദർശനത്തിനുശേഷം ചൊവ്വാഴ്ച രാത്രിയാണു മോദി വിയന്നയിൽ വിമാനമിറങ്ങിയത്. തുടർന്ന് ചാൻസലർ കാൾ നെഹാമറുമായി പ്രധാനമന്ത്രി സ്വകാര്യ കൂടിക്കാഴ്ച നടത്തി.
നാൽപതുവർഷത്തിനുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിയന്ന സന്ദർശനം. ഓസ്ട്രിയൻ വിദേശകാര്യമന്ത്രി അലക്സാണ്ടർ ഷെല്ലൻബർഗാണു പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.