മോ​​​സ്കോ: ജ​​​യി​​​ലി​​​ൽ മ​​​രി​​​ച്ച റ​​​ഷ്യ​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​ല​​​ക്സി ന​​​വ​​​ൽ​​​നി​​​യു​​​ടെ വി​​​ധ​​​വ യൂ​​​ലി​​​യ​​​യ്ക്കു മോ​​​സ്കോ കോ​​​ട​​​തി ര​​​ണ്ടു മാ​​​സം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. യൂ​​​ലി​​​യ​​​യ്ക്കു തീ​​​വ്ര​​​വാ​​​ദ​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നാ​​​ണു കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടെ പ്ര​​​വാ​​​സ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന യൂ​​​ലി​​​യ റ​​​ഷ്യ​​​യി​​​ൽ കാ​​​ലു​​​കു​​​ത്തി​​​യാ​​​ൽ അ​​​റ​​​സ്റ്റ് നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രും.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്ന ന​​​വ​​​ൽ​​​നി ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സൈ​​​ബീ​​​രി​​​യ​​​യി​​​ലെ ജ​​​യി​​​ലി​​​ൽ മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ര​​​ണ​​​ത്തി​​​ൽ പു​​​ടി​​​നു പ​​​ങ്കു​​​ണ്ടെ​​​ന്നു ന​​​വ​​​ൽ​​​നി​​​യു​​​ടെ കു​​​ടും​​​ബം ആ​​​രോ​​​പി​​​ക്കു​​​ന്നു.


റ​​​ഷ്യ​​​യു​​​ടെ ഭാ​​​വി​​​ക്കു​​​വേ​​​ണ്ടി ന​​​വ​​​ൽ​​​നി തു​​​ട​​​ങ്ങി​​​വ​​​ച്ച പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നാ​​ണു ത​​ട​​വു​​ശി​​​ക്ഷ​​​യോ​​​ടു യൂ​​​ലി​​​യ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. പു​​​ടി​​​ൻ കൊ​​​ല​​​പാ​​​ത​​​കി​​​യും യു​​​ദ്ധ​​​ക്കു​​​റ്റ​​​വാ​​​ളി​​​യു​​​മാ​​​ണെ​​​ന്നും അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ന​​​വ​​​ൽ​​​നി ആ​​​രം​​​ഭി​​​ച്ച ഫൗ​​​ണ്ടേ​​​ഷ​​​ൻ ഫോ​​​ർ ഫൈ​​​റ്റിം​​​ഗ് ക​​​റ​​​പ്ഷ​​​ൻ സം​​​ഘ​​​ട​​​ന​​​യെ തീ​​​വ്ര​​​വാ​​​ദ​​​സം​​​ഘ​​​ട​​​ന​​​യാ​​​യി മു​​​ദ്ര​​​കു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണു യൂ​​​ലി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ ശി​​​ക്ഷ​​​യെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.