കെസിസിഎന്‍എ സമ്മേളനം സമാപിച്ചു
Tuesday, July 9, 2024 1:44 AM IST
ടെക്സസ്: സാന്‍ അന്റോണിയോയിലെ ഹെൻറി ബി ഗോണ് സാലസ് കണ്വെന്ഷന് സെന്ററില്‍ നാലുദിവസമായി നടന്ന കെസിസിഎന്‍എ മഹാസമ്മേളനം സമാപിച്ചു. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്ത സമ്മേളനം ഐക്യത്തിന്റെ പുതിയ ഊര്‍ജവുമായിട്ടാണ് സമാപിച്ചത്.
പ്രസിഡന്റ് ഷാജി എടാട്ട് അധ്യക്ഷത വഹിച്ചു. സിനിമാതാരം ലാലു അലക്സ് മുഖ്യാതിഥിയായിരുന്നു.
ക്നായി തൊമ്മന്റെ പേരിലുള്ള ക്നായി തൊമ്മന് സർവീസ് അവാര്‍ഡ് മിസ്സൂറി സിറ്റി മേയര്‍ റോബിന് .ജെ. ഇലക്കാട്ടിനായിരുന്നു. ക്നായി തൊമ്മന് ലൈഫ് ടൈം അവാര്‍ഡ് സൈമണ്‍ കോട്ടൂരിനു സമ്മാനിച്ചു. 2024ലെ ക്നാനായ പ്രഫഷണല്‍ അവാര്‍ഡ് ജയിംസ് കട്ടപ്പുറത്തിനായിരുന്നു.
ക്നാനായ ഓണ്‍ട്രപ്രണര്‍ഷിപ് അവാര്‍ഡ് ടോണി കിഴക്കേക്കൂറ്റിനായിരുന്നു. ഫിനാന്‍സ് കമ്മിറ്റി കോ ചെയറും ചിക്കാഗോ ആർവപിയുമായ സ്റ്റീഫന്‍ കിഴക്കേക്കൂറ്റിനെ ചടങ്ങില്‍ ആദരിച്ചു.