യുക്രെയ്ൻ കമാൻഡറെ പുറത്താക്കി
Tuesday, June 25, 2024 11:41 PM IST
കീവ്: യുക്രെയ്ൻ സേനയിലെ ജോയിന്റ് ഫോഴ്സ് കമാൻഡർ ലഫ്. ജനറൽ യൂറി സോഡോളിനെ പ്രസിഡന്റ് സെലൻസ്കി പുറത്താക്കി. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ഇദ്ദേഹത്തിന്റെ കീഴിൽ ഒട്ടേറെ യുക്രെയ്ൻ സൈനികർ കൊല്ലപ്പെടുന്നുവെന്ന വിമർശനങ്ങൾക്കിടെയാണു നടപടി.
നേരത്തേ മരിയുപോൾ നഗരത്തിലെയും വോൾനോവാഖ പട്ടണത്തിലെയും പ്രതിരോധത്തിൽ ഇദ്ദേഹം പങ്കാളിയായിരുന്നു. ഇരുപ്രദേശങ്ങളും ഇപ്പോൾ റഷ്യയുടെ കീഴിലാണ്.