സ്വിസ് പട്ടണത്തിൽ വെള്ളപ്പൊക്കം
Sunday, June 23, 2024 1:15 AM IST
ജനീവ: ആൽപ്സ് താഴ്വരയിലെ സ്വിസ് പട്ടണമായ മിസോക്സിൽ മിന്നൽപ്രളയം. വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ നദികൾ കരകവിയുകയായിരുന്നു. തെരുവുകൾ വെള്ളത്തിനടിയിലായതോടെ പട്ടണവാസികളെ ഒഴിപ്പിച്ചുമാറ്റി. മൂന്നു പേരെ കാണാതായിട്ടുണ്ട്.
പ്രശസ്തമായ സെർമാറ്റ് റിസോർട്ട് ഒറ്റപ്പെട്ടതായാണ് റിപ്പോർട്ട്. അങ്ങോട്ടേക്കുള്ള റോഡ്, റെയിൽ ഗതാഗതം അസാധ്യമായി.