ഇറ്റലിയിൽ യന്ത്രത്തിൽ കുടുങ്ങി കൈ ഛേദിക്കപ്പെട്ട ഇന്ത്യക്കാരൻ ചികിത്സ ലഭിക്കാതെ മരിച്ചു
Saturday, June 22, 2024 3:25 AM IST
റോം: ഇറ്റലിയിൽ യന്ത്രത്തിൽ കുടുങ്ങി കൈ ഛേദിക്കപ്പെട്ട ഇന്ത്യക്കാരൻ ചികിത്സ ലഭിക്കാതെ മരിച്ചു. സത്നാം സിംഗ് (31) എന്നയാളാണ് മരിച്ചത്.
റോമിനു സമീപം ലാസിയോയിൽ പച്ചക്കറിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സത്നാം സിംഗിന്റെ കൈ യന്ത്രത്തിൽ കുടുങ്ങിയാണ് വേര്‍പെട്ടത്. പഞ്ചാബ് സ്വദേശിയാണ് സിംഗ്.