ബ്രിട്ടീഷ് ടിവി അവതാരകൻ മരിച്ച നിലയിൽ
Monday, June 10, 2024 12:56 AM IST
ആഥൻസ്: ബ്രിട്ടീഷ് ടിവി അവതാരകൻ മൈക്കിൾ മോസ്ലിയെ (67) ഗ്രീസിലെ സിമി ദ്വീപിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച നടക്കാനിറങ്ങിയ ഇദ്ദേഹത്തിനായി തെരച്ചിൽ നടത്തിവരികയായിരുന്നു. കടലിനോടു ചേർന്ന് പാറകൾ നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.