ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് യുഎൻ രക്ഷാസമിതി
ഗാസയിൽ അടിയന്തര  വെടിനിർത്തൽ വേണമെന്ന് യുഎൻ രക്ഷാസമിതി
Tuesday, March 26, 2024 3:08 AM IST
ന്യൂ​യോ​ർ​ക്ക്: ഗാ​സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്നും ഹ​മാ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള എ​ല്ലാ ബ​ന്ദി​ക​ളെ​യും നി​രു​പാ​ധി​കം വി​ട്ട​യ​യ്ക്ക​ണ​മെ​ന്നും യു​എ​ൻ ര​ക്ഷാ​സ​മി​തി. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം അ​മേ​രി​ക്ക ഒ​ഴി​കെ​യു​ള്ള നാ​ല് സ്ഥി​രാം​ഗ​ങ്ങ​ളും പ​ത്ത് അം​ഗ​രാ​ജ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ചു.

ഇ​താ​ദ്യ​മാ​യാ​ണ് ഗാ​സ യു​ദ്ധ​ത്തി​ൽ യു​എ​ൻ ര​ക്ഷാ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കു​ന്ന​ത്. മു​ന്പ് പ​ല​ത​വ​ണ പ്ര​മേ​യം കൊ​ണ്ടു​വ​ന്നെ​ങ്കി​ലും അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത​തോ​ടെ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ന്ന​ലെ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ അ​മേ​രി​ക്ക വി​ട്ടു​നി​ൽ​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​ത്. ഇ​തോ​ടെ​യാ​ണു പ്ര​മേ​യം പാ​സാ​യ​ത്. അ​മേ​രി​ക്ക​യു​ൾ​പ്പെ​ടെ അ​ഞ്ചു സ്ഥി​രാം​ഗ​ങ്ങ​ളും ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ​ത്ത് അം​ഗ​രാ​ജ്യ​ങ്ങ​ളു​മാ​ണ് ര​ക്ഷാ​സ​മി​തി​യിലുള്ള​ത്. അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.


യു​ദ്ധ​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഇ​സ്ര​യേ​ലി​നോ​ടും ഹ​മാ​സി​നോ​ടും അ​ടി​യ​ന്ത​ര​മാ​യി വെ​ടി​നി​ർ​ത്ത​ലി​നു ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം എ​ത്ര​യും​വേ​ഗം എ​ല്ലാ ബ​ന്ദി​ക​ളെ​യും നി​രു​പാ​ധി​കം വി​ട്ട​യ​യ്ക്ക​ണ​മെ​ന്നും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​യ്ക്ക് എ​ത്ര​യും​പെ​ട്ടെ​ന്ന് സ​ഹാ​യ​മെ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​പ്ര​മേ​യം ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ അ​തു മാ​പ്പ​ർ​ഹി​ക്കാ​ത്ത കു​റ്റ​മാ​യി​രി​ക്കു​മെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റെ​സ് പ​റ​ഞ്ഞു. ഏ​റെ​നാ​ളാ​യി കാ​ത്തി​രു​ന്ന കാ​ര്യ​മാ​ണ് യു​എ​ൻ ര​ക്ഷാ​സ​മി​തി പാ​സാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.