പുടിനെ അനുമോദിച്ച് വിക്തർ ഓർബൻ
Saturday, March 23, 2024 12:53 AM IST
ബുഡാപെസ്റ്റ്: റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ച വ്ലാദിമിർ പുടിന് അഭിനന്ദനവുമായി ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഓർബൻ.
ഹംഗറി ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യൻ തെരഞ്ഞെടുപ്പിനെ വിമർശിച്ചിരുന്നു. ചൈന, ഇറാൻ, ഇന്ത്യ തുടങ്ങി കുറച്ചു രാജ്യങ്ങൾ മാത്രമാണ് പുടിനെ അഭിനന്ദിക്കാൻ തയാറായത്.