യുകെയിൽ ഖലിസ്ഥാൻവാദിക്ക് തടവ്
Friday, March 22, 2024 2:02 AM IST
ലണ്ടൻ: യുകെയിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ ഇന്ത്യൻ വംശജരായ രണ്ട് പുരുഷന്മാരെയും പോലീസ് ഉദ്യോഗസ്ഥയെയും കുത്തിയ കേസിൽ ഖലിസ്ഥാൻ അനുകൂല സിക്ക് പ്രവർത്തകന് നാലു വർഷം തടവ്.
ഖലിസ്ഥാൻ അനുകൂലിയായ ഗുർപ്രീത് സിംഗിനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15ന് രാത്രി സൗത്ത്ഹാളിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഒരു കമ്മ്യൂണിറ്റി പരിപാടിക്കിടെയാണ് സംഭവം നടന്നത്.
സിക്ക് മതവിശ്വാസികളുടെ പക്കലുള്ള കൃപാൺ ഉപയോഗിച്ചാണ് ഗുർപ്രീത് കുത്തിയത്. സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.