ദക്ഷിണ കൊറിയൻ കപ്പൽ തലകീഴായി മറിഞ്ഞു; എട്ട് ജീവനക്കാർ മരിച്ചു
ദക്ഷിണ കൊറിയൻ കപ്പൽ തലകീഴായി  മറിഞ്ഞു; എട്ട് ജീവനക്കാർ മരിച്ചു
Wednesday, March 20, 2024 11:46 PM IST
ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​ൻ തീ​​​ര​​​ത്ത് ദക്ഷിണ കൊറിയൻ ച​​​ര​​​ക്കു​​​ക​​​പ്പ​​​ൽ ത​​​ല​​​കീ​​​ഴാ​​​യി മ​​​റി​​​ഞ്ഞ് എ​​​ട്ടു ജീ​​​വ​​​ന​​​ക്കാ​​​ർ മ​​​രി​​​ച്ചു. കാ​​​ണാ​​​താ​​​യ ര​​​ണ്ടു പേ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്നു. രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ ക​​​യ​​​റ്റി​​​യ കി​​​യൂം​​​ഗ് സ​​​ൺ എ​​​ന്ന ടാ​​​ങ്ക​​​റാ​​​ണ് ജ​​​പ്പാ​​​നി​​​ലെ യാ​​​മ​​​ഗൂ​​​ച്ചി​​​ക്കു സ​​​മീ​​​പം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

ക​​​ട​​​ൽ പ്ര​​​ക്ഷു​​​ബ്ധമാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ക​​​പ്പ​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴി​​​നു ക​​​പ്പ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ റേ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ മ​​​ണി​​​ക്കൂ​​​റി​​​ൽ അ​​​ന്പ​​​തു കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ൽ കാ​​​റ്റ് വീ​​​ശി​​​യി​​​രു​​​ന്നു.


ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ എ​​​ട്ട്, ദ​​​ക്ഷി​​​ണ​​​ കൊ​​​റി​​​യ​​​യി​​​ലെ ര​​​ണ്ട്, ചൈ​​​ന​​​യി​​​ലെ ഒ​​​ന്ന് എ​​​ന്നി​​​വ​​​ര​​​ട​​​ക്കം 11 ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഒ​​​രാ​​​ളെ ജാ​​​പ്പ​​​നീ​​​സ് കോ​​​സ്റ്റ്ഗാ​​​ർ​​​ഡ് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. 980 ട​​​ൺ അ​​​ക്രി​​​ലി​​​ക് ആ​​​സി​​​ഡാ​​​ണ് ടാ​​​ങ്ക​​​റി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.