ഗാസയിലെ അൽ ഷിഫ ആശുപത്രി ഇസ്രേലി സേനയുടെ നിയന്ത്രണത്തിൽ
ഗാസയിലെ അൽ ഷിഫ  ആശുപത്രി  ഇസ്രേലി സേനയുടെ നിയന്ത്രണത്തിൽ
Monday, March 18, 2024 11:09 PM IST
ടെ​ൽ അ​വീ​വ്: ഇ​സ്രേ​ലി സേ​ന അ​പ്ര​തീ​ത റെ​യ്ഡി​ലൂ​ടെ ഗാ​സ സി​റ്റി​യി​ലെ അ​ൽ ഷി​ഫ ആ​ശു​പ​ത്രി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. മു​തി​ർ​ന്ന ഹ​മാ​സ് ക​മാ​ൻ​ഡ​ർ​മാ​ർ ആ​ശു​പ​ത്രി​യി​ൽ ത​ന്പ​ടി​ച്ച് ആ​ക്ര​മ​ണ​ത്തി​നു​ള്ള താ​വ​ള​മാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്ന് സേ​ന അ​റി​യി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ 20 ഭീ​ക​ര​രെ വ​ധി​ച്ചു.

നൂ​റു​ക​ണ​ക്കി​നു പ​ല​സ്തീ​നി​ക​ൾ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് റെ​യ്ഡ് ആ​രം​ഭി​ച്ച​ത്. ടാ​ങ്കു​ക​ൾ ആ​ശു​പ​ത്രി വ​ള​ഞ്ഞു. ഉ​ഗ്ര​യു​ദ്ധ​ത്തി​ന്‍റെ വെ​ടി​യൊ​ച്ച​ക​ൾ മു​ഴ​ങ്ങു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളി​ൽ വ്യക്തമായിരുന്നു.

അ​തേ​സ​മ​യം, വ്യ​ക്ത​മാ​യ ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യിരുന്ന റെ​യ്ഡെ​ന്ന് ഇ​സ്രേ​ലി സേ​നാ വ​ക്താ​വ് ഡാ​നി​യ​ൽ ഹാ​ഗാ​രി അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​ല്ല.


രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ഒ​ഴി​ഞ്ഞു​പോ​കേ​ണ്ട​തി​ല്ല. ആ​ശു​പ​ത്രി​വ​ള​പ്പി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് ഒ​ഴി​ഞ്ഞു​പോ​കാ​ൻ വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. ഹ​മാ​സ് ഭീ​ക​ര​ർ ഉ​ട​ൻ കീ​ഴ​ട​ങ്ങ​ണ​മെ​ന്നും ഹാ​ഗാ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ഗാ​സ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യാ​യ അ​ൽ ഷി​ഫ​യി​ൽ മു​ന്പും ഇ​സ്രേ​ലി സേ​ന റെ​യ്ഡ് ന​ട​ത്തി​യി​ട്ടു​ണ്ട്. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തി​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം വ​ലി​യ തോ​തി​ൽ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.